ജിദ്ദ: ആരോഗ്യസംരക്ഷണത്തിന് നടത്തം പ്രോൽസാഹിപ്പിക്കുന്നതിന് മക്കയിൽ സ്വദേശി വനിത ക്ളബ് രൂപവത്കരിച്ചു. ആരോഗ്യബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. വനിതകൾ ഗ്രൂപുകളായി തിരിഞ്ഞ് വ്യായാമത്തിനായി നടത്തം സംഘടിപ്പിക്കുന്നതോടൊപ്പം വിവധ പരിപാടികളും ആരോഗ്യചർച്ചകളും സംഘടിപ്പിക്കും. റമദാനിൽ തുടർച്ചയായി വ്യായാമ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
റമദാനിൽ ആരോഗ്യദായകമായ ഭക്ഷണം പോൽസാഹിപ്പിക്കുകയും ക്ളബിെൻറ പ്രവർത്തനത്തിൽപെടും. ആദ്യമായാണ് ഇങ്ങനെയൊരു വനിത കൂട്ടായ്മയെന്ന് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.