ജിദ്ദ: സ്ത്രീക്ക് സംതൃപ്തമായ പദവിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഉത്തമ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാമിക ശരീഅത്ത് എന്ന് ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡൻറ് എ.റഹ്മത്തുന്നിസ പറഞ്ഞു. പ്രായോഗികവും കാലാതിവർത്തിയുമായ ശരീഅത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ‘സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്’ എന്ന കാമ്പയിനോടനുബന്ധിച്ച് തനിമ ജിദ്ദ ഒരുക്കിയ വനിതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മുസ്‌ലിം സമുദായത്തിനകത്തുതന്നെ ഈ വിഷയത്തിലുള്ള അജ്ഞതയകറ്റേണ്ടതുണ്ട്. ശരീഅത്ത് സംരക്ഷിക്കുന്നത് പോലെ അത് എല്ലാ തലങ്ങളിലും പാലിക്കപ്പെടേണ്ടതുണ്ടെന്നും അവർ ഓർമിപ്പിച്ചു.
സ്ത്രീപുരുഷ വിവേചനം ഇസ്‌ലാമിലിലില്ലെന്നും വിശ്വാസത്തിെൻറ അടിസ്‌ഥാനത്തിൽ മാത്രമാണ് ദൈവം മനുഷ്യന് ഔന്നത്യം നൽകിയതെന്നും ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് സഫിയഅലി പറഞ്ഞു. .
'നോമ്പിലൂടെ ത്യാഗികളാവുക' എന്ന വിഷയം ഹസീന ടീച്ചർ അവതരിപ്പിച്ചു. തനിമ സൗത്ത് സോൺ വനിത പ്രസിഡൻറ് റുക്സാന മൂസ അധ്യക്ഷത വഹിച്ചു.
യൂത്ത്‌ഇന്ത്യ നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ വിജയികളായ റബീഅ ഷമീം, ഹിബ സുലൈമാൻ എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
തനിമ നോർത്ത് സോൺ വനിത പ്രസിഡൻറ് മുംതാസ് നന്ദി പറഞ്ഞു. ഫാഹില ഗാനമാലപിച്ചു. സോഫിയ അബ്ദുൽ ലത്തീഫ് ഖിറാഅത്ത് നടത്തി. ശമീന അസീസ് അവതാരകയായിരുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.