റിയാദ്: മധ്യപൂർവേഷ്യൻ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളുടെ ഫലമായുണ്ടാകുന്ന വികിരണ (റേഡിയേഷൻ) ചോർച്ചയിൽനിന്ന് സൗദി അറേബ്യയുടെ പരിസ്ഥിതി സുരക്ഷിതമാണെന്ന് ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമീഷൻ (എൻ.ആർ.ആർ.സി) വ്യക്തമാക്കി. ഇതിനായി നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അസാധാരണമായ റീഡിങ്ങുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കമീഷൻ പറഞ്ഞു.
രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ ശൃംഖലകളിലൂടെ തങ്ങളുടെ പ്രത്യേക സംഘങ്ങൾ റേഡിയേഷൻ നിരീക്ഷണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ പരിരക്ഷിക്കുന്നതിനും സാധ്യമായ ഏത് പാരിസ്ഥിതിക അടിയന്തരാവസ്ഥക്കും തയാറെടുപ്പ് ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്.ഇറാന്റെ അറാക് ആണവ ഗവേഷണ റിയാക്ടറിന് നേരെയുള്ള സൈനിക ലക്ഷ്യം റേഡിയോ ആക്ടീവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് കമീഷൻ വിശദീകരിച്ചു. കാരണം അവിടെ ആണവ ഇന്ധനം ഇല്ലെന്ന് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.