സൗദി എടക്കര വെൽഫെയർ അസോസിയേഷൻ ജിദ്ദയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റ് നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ ജിദ്ദ) ജിദ്ദയിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ക്യാമ്പ് ഇൻടെക്സ് എൻറർപ്രൈസസ് ഇന്ത്യയുമായി സഹകരിച്ചു നടത്തിയ ബിസിനസ് മീറ്റ് ‘സേവ’ രക്ഷാധികാരി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹിദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്ന സെമിനാറിൽ കമ്പനി ഡയറക്ടർ ത്വയ്യിബ് മുഹ്യിദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.
ഷെയർ മാർക്കറ്റിൽ നിക്ഷേപം ഏതെല്ലാം രീതിയിൽ നടത്താമെന്നും സമ്പാദ്യവും വരുമാനവും എങ്ങനെ വർധിപ്പിക്കാമെന്നും അദ്ദേഹം വിവരിച്ചു. ഷമീം, അബ്ദുസ്സമദ്, കെ.കെ. ബഷീർ, മജീദ് ആനിക്കോത്ത്, പി.വി. ഉമർ, നാഷിക് മൂസ, പി.പി. സുഹൈൽ എന്നിവർ സംസാരിച്ചു. ട്രഷറർ സെമിൽ പാലേമാട് സ്വാഗതവും ശംജാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.