ദമ്മാം: കാറോടിച്ച് പോകുേമ്പാൾ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ദമ്മാമിൽ മരിച്ചു . പാലക്കാട് സ്വദേശി സഞ്ജയ് മേനോനാണ് (48) മരിച്ചത്. സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട് ട ശേഷം താമസസ്ഥലത്തേക്ക് വാഹനമോടിച്ച് പോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ ക്ലിനിക്കിലെത്തുകയായിരുന്നു.
അവിടെനിന്ന് ഡോക്ടറുടെ നിർദേശപ്രകാരം ആംബുലൻസിൽ തദാവി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരണം സംഭവിച്ചത്. ദമ്മാം തദാവി ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ദമ്മാമിലെ ഗ്ലോബൽ ലോജിസ്റ്റിക് കമ്പനിയിലായിരുന്നു ജോലി.
ഒബറോൺ ബാഡ്മിൻറൺ ക്ലബ് അംഗമാണ്. ദമ്മാമിലും റിയാദിലുമായി നിരവധി പേർക്ക് വയലിൻ പരിശീലനം നൽകിയിരുന്നു. സുജലയാണ് ഭാര്യ. സേതുലക്ഷ്മി, മാധവൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.