ജിദ്ദ: പാകിസ്താൻ പുതിയ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ശനിയാഴ്ച ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പാകിസ്താൻ നിയുക്ത പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.
പാകിസ്താൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുള്ള തന്റെ പുതിയ നോയോഗത്തിൽ എല്ലാ വിജയാശംസകളും നേരുന്നതായി സൗദി കിരീടാവകാശി പറഞ്ഞു. കിരീടാവകാശിയുടെ സാഹോദര്യപരമായ നല്ല പ്രശംസക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം ഇരുപക്ഷവും സ്ഥിരീകരിക്കുകയും എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ധാരണയിലെത്തുകയും ചെയ്തു.
സൗദി അറേബ്യയിൽ നിന്ന് തന്റെ രാജ്യത്തിന് ലഭിക്കുന്ന പിന്തുണയ്ക്ക് പാകിസ്താൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു. എല്ലാ മേഖലകളിലും സൗഹൃദ രാജ്യമായ പാകിസ്താനെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ താൽപ്പര്യം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.