സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയും ചർച്ച നടത്തുന്നു
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയുമായി ചർച്ച നടത്തി. റിയാദിലെ അൽയമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. സ്റ്റേറ്റ് സെക്രട്ടറിയെയും പ്രതിനിധി സംഘത്തെയും കിരീടാവകാശി സ്വാഗതം ചെയ്തു. സൗദി സന്ദർശിച്ചതിലും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയതിലും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്തോഷം പ്രകടിപ്പിച്ചു. സ്വീകരണ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ വശങ്ങളും വിവിധ മേഖലകളിൽ അത് ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഒപ്പം അതിനെക്കുറിച്ചുള്ള വീക്ഷണങ്ങളും സുരക്ഷിതത്വവും സുസ്ഥിരതയും കൈവരിക്കാൻ നടത്തുന്ന ശ്രമങ്ങളും അവലോകനം ചെയ്തു.
ഗസ്സയിലെ വെടിനിർത്തൽ വിഷയത്തിൽ തെൻറ രാജ്യത്തിന് അങ്ങേയറ്റം പ്രതിബദ്ധതയുണ്ടെന്നും വെടിനിർത്തലിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാർക്ക് റൂബിയോ വ്യക്തമാക്കി. മേഖലയിലെ സ്ഥിരതയിലും സമൃദ്ധിയിലും വാഷിങ്ടണിെൻറ താൽപ്പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. റിയാദിൽ സാമ്പത്തിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. സ്ഥിരത കൈവരിക്കുന്നതിന് തങ്ങളുടെ പൊതുതാൽപ്പര്യങ്ങൾ ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകത യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഊന്നിപ്പറഞ്ഞു. യുഎസ്-റഷ്യൻ ചർച്ചകളുടെ ഭാഗമായി തിങ്കളാഴ്ചയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും സംഘവും റിയാദിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.