സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സഭാഷണം നടത്തി.
ഗൾഫ് മേഖലയിലെ സമീപകാല സംഭവങ്ങളും ആശങ്കയുള്ള നിരവധി വിഷയങ്ങളും സംഭാഷണത്തിൽ പരസ്പരം ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
മേഖലയിൽ നില നിൽക്കുന്ന സമകാലീന സംഭവ വികാസങ്ങളും പ്രതിസന്ധികളും അവലോകനം ചെയ്ത ഇരു രാജ്യങ്ങളിലെയും നേതാക്കൾ, യോജിക്കാൻ കഴിയുന്ന കാര്യത്തിൽ കൂട്ടായ സഹവർത്തിത്വം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാവേണ്ടുന്നതിന്റെ അനിവാര്യതയും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.