റിയാദ്: ഞായറാഴ്ച രാത്രി വൈകി സ്ഥിരീകരിച്ചത് 15 പുതിയ കോവിഡ് ബാധിത കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 118 ആയി.
പുതുതായി സ്ഥിരീകരിച്ച രോഗികളിൽ 12 പേർ സ്വദേശി പൗരന്മാരാണ്. അതിൽ ഏഴുപേർ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലും രണ്ട് പേർ ദഹ്റാനിലും ഒരാൾ ദമ്മാമിലും രണ്ടുപേർ ജിദ്ദയിലുമാണ്. ദമ്മാമിൽ പരിശോധന ഫലം പോസിറ്റീവായത് ഇൗജിപ്ത്തിൽ നിന്ന് വന്ന സൗദി പൗരനാണ്.
അൽഖോബാറിലെ ആദ്യ കോവിഡ് ബാധിതൻ സ്പെയിൻ പൗരനാണ്. റിയാദിൽ ഒാരോ ഫിലിപ്പൈൻകാരനും ഇന്തോനേഷ്യക്കാരനും പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരായ 118ൽ ഇതിനകം രണ്ടുപേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.