സൗദിയിൽ 353 പേർക്ക്​ കൂടി കോവിഡ്​

റിയാദ്​: സൗദി അറേബ്യയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തിന്​ മുകളിലെത്തി​. കഴിഞ്ഞ 24 മണിക്കൂറിൽ 353 പേർക്ക്​​ പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 280 പേർ മാത്രമാണ്​ സുഖം പ്രാപിച്ചത്​. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376021 ആയി. ഇതിൽ 367015 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6475 ആയി. 2531 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 483 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 186, കിഴക്കൻ പ്രവിശ്യ 67, മക്ക 43, മദീന 10, അസീർ 9, വടക്കൻ അതിർത്തി മേഖല 9, ഹാഇൽ 7, അൽഖസീം 6, അൽജൗഫ്​ 6, ജീസാൻ 3, അൽബാഹ 3, നജ്​റാൻ 2, തബൂക്ക്​ 2.

Tags:    
News Summary - saudi covid updates 24th feb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.