ദമ്മാം: കിങ് ഫഹദ് കോസ്‌വേ വഴി യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പുതിയ നീക്കവുമായി സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസത്). പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും യാത്ര സുഗമമാക്കുന്നതിനായി കിങ് ഫഹദ് കോസ്‌വേയിലെ പാസ്‌പോർട്ട് വിഭാഗത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചുള്ള സേവനം ഔദ്യോഗികമായി ആരംഭിച്ചു.
യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. പാസ്‌പോർട്ട് വിഭാഗത്തിനുള്ളിലെ വാഹനങ്ങളുടെ ഗതാഗത നിയന്ത്രണം, യാത്രാ കവാടങ്ങളിലെ തിരക്ക് നിയന്ത്രിക്കൽ എന്നിവക്ക് പുറമെ, അടിയന്തിരമായി ഇടപെടേണ്ട സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ സ്ഥലത്തെത്താനും ഈ സ്കൂട്ടറുകൾ സഹായിക്കും.
യാത്രക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി ജവാസത്ത് നടപ്പിലാക്കുന്ന സ്മാർട്ട് സൊല്യൂഷനുകളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. കിങ് ഫഹദ് കോസ്‌വേയിൽ വിജയകരമായി നടപ്പാക്കുന്ന ഈ പദ്ധതി വരും ഘട്ടങ്ങളിൽ രാജ്യത്തെ എല്ലാ അതിർത്തി പോയിൻറുകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിലൂടെ പാസ്‌പോർട്ട് നടപടികൾ കൂടുതൽ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജവാസത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.