റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് മേഖലയിൽ 100 ശതമാനം സ്വദേശിവത്കരിച്ച തസ്തികകളുടെ പൂർണമായി പട്ടിക താഴെ ചേർക്കുന്നു. ഏപ്രിൽ അഞ്ച് മുതൽ ഈ നിയമം പ്രാബല്യത്തിലായി. ഇനി താഴെ പറയുന്ന തസ്തികകൾ പൂർണമായും സ്വദേശി പൗരന്മാർക്കായി സംവരണം ചെയ്തുകഴിഞ്ഞു. ഈ തസ്തികകളിൽനിന്നെല്ലാം വിദേശികൾ പുറത്താവും.
541403 പേഴ്സണൽ ഗാർഡ് (Personal Guard)
541402 സെക്യൂരിറ്റി ഗാർഡ് (Security Guard)
541401 സെക്യൂരിറ്റി ക്യാമറ മോണിറ്റർ (Security Camera Monitor)
441601 എച്ച്.ആർ ക്ലർക്ക് (Human Resources Clerk)
441401 ടൈപ്പിസ്റ്റ് (Typist/Copier)
432103 സ്റ്റോക്ക് മൂവ്‌മെന്റ് ക്ലർക്ക് (Stock Movement Clerk)
432102 ഷിപ്പിംഗ് ക്ലർക്ക് (Shipping Clerk)
432101 സ്റ്റോർ കീപ്പർ (Storekeeper)
422602 പേഷ്യൻറ് റിസപ്ഷൻ ക്ലർക്ക് (Patient Reception Clerk)
422601 റിസപ്ഷനിസ്റ്റ് (Receptionist)
422502 കംപ്ലയിന്റ് ക്ലർക്ക് (Complaints Clerk)
422501 ഇൻഫർമേഷൻ ക്ലർക്ക് (Information Clerk)
422401 ഹോട്ടൽ റിസപ്ഷനിസ്റ്റ് (Hotel Receptionist)
413201 ഡാറ്റ എൻട്രി ഓപ്പറേറ്റർ (Data Entry Operator)
413102 പ്രിന്റർ/ടൈപ്പിസ്റ്റ് (Typist)
413101 ഷോർട്ട് ഹാൻഡ് ക്ലർക്ക് (Shorthand Clerk)
412002 സെക്രട്ടറി (Secretary)
412001 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് (Administrative Assistant)
പട്ടികയിൽ കൂടുതൽ പ്രഫഷനൽ തസ്തികകളും ഉൾപ്പെടുന്നു:
1. എച്ച്.ആർ വിഭാഗം: എച്ച്.ആർ ഡയറക്ടർ, എച്ച്.ആർ സ്പെഷ്യലിസ്റ്റ്, റിക്രൂട്ട്മെൻറ് സ്പെഷ്യലിസ്റ്റ്, പേറോൾ സ്പെഷ്യലിസ്റ്റ്.
2. പി.ആർ വിഭാഗം: പബ്ലിക് റിലേഷൻസ് ഡയറക്ടർ (PR Director), പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്.
3. ട്രാൻസ്ലേഷൻ: ട്രാൻസ്ലേറ്റർ (വിവർത്തകൻ), നിയമപരമായ വിവർത്തകൻ, ആംഗ്യഭാഷാ വിവർത്തകൻ.
4. ലോജിസ്റ്റിക്സ്: കസ്റ്റംസ് ക്ലിയറൻസ് ഏജൻറ്, ഷിപ്പിംഗ് ഏജൻറ്.
5. ഭരണം: ഗവൺമെൻറ് റിലേഷൻസ് ഓഫീസർ, ഓഫീസ് മാനേജർ, സെക്യൂരിറ്റി മാനേജർ.
ഈ പട്ടികയിൽ നൽകിയിരിക്കുന്ന തൊഴിലുകൾ മിക്കവാറും സൗദി പൗരന്മാർക്കായി മാറ്റിവെച്ചിട്ടുള്ളതോ അല്ലെങ്കിൽ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം നടപ്പാക്കിയതോ ആയ തസ്തികകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.