റിയാദ്: തിരുവനന്തപുരം കന്യാകുമാരി തിരുവിതാംകോട് സ്വദേശി അബ്ബാസ് സക്കറിയ (64) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അബ്ബാസിനെ സഹപ്രവർത്തകർ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 30 വർഷമായി റിയാദിൽ വർക്ക് ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
മാതാപിതാക്കൾ: പരേതനായ അബ്ബാസ് - ഹവ്വ ബീവി. ഭാര്യ: സൈന. മക്കൾ: ഫർസാന, ഫെബിൻ, അഫ്സാന. മരുമകൻ: സനീർ സലീം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അൻസിഫ് അങ്ങാടിപുറം എന്നിവരും മരുമകൻ സനീർ സലീമും നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.