പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് (48) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ അൽ സാമറിലായിരുന്നു താമസം.ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് അൽ ജിദ്ഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പരേതനായ അബ്​ദുൽ കരീം മുസ്​ലിയാരുടെയും ഫാത്തിമയുടെയും മകനാണ്.ഭാര്യ: സാബിറ, മക്കൾ: റഹ്‌ല, സഹ്‌ല, റബീഹ് റഫീഹ്, മരുമകൻ: മുഹമ്മദ് ഷനൂബ് (ചുണ്ടമ്പറ്റ). മരണാനന്തര നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Palakkad native dies of heart attack in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.