സൗദിയിൽ കോവിഡ്​ മരണനിരക്ക്​ കുറയുന്നു

റിയാദ്​: ആശ്വാസം പകർന്ന്​ സൗദി അറേബ്യയിൽ കോവിഡ്​ മൂലമുള്ള മരണനിരക്ക്​ കുറയുന്നു. ആഴ്​ചകളായി 20ന്​ താഴെയായിരുന്ന പ്രതിദിന മരണസംഖ്യ ബുധനാഴ്​ച 15നും താഴെയായി. രാജ്യത്തെ വിവിധയിടങ്ങളിലായി 14 പേരാണ്​ മരിച്ചത്​. അതേസമയം 394 പേർക്ക്​ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 421 പേർക്ക്​​ രോഗവിമുക്തിയുണ്ടായി.

ആകെ കോവിഡ്​ കേസുകളുടെ എണ്ണം 351849 ആയി. രോഗമുക്തരുടെ ആകെ എണ്ണം 338702ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 5590 ആണ്​. 7557 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 786 പേർക്ക്​ മാത്രമാണ്​ ഗുരുതരസ്ഥിതിയുള്ളത്​​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 58.
മദീന 44,
മക്ക​ 29,
ഹാഇൽ 27,
ജിദ്ദ 25,
ഖമീസ്​ മുശൈത്​​​​ 16,
യാംബു 15,
ഹുഫൂഫ്​​​​ 12,
ഖത്വീഫ്​​​ 8,
ദമ്മാം​​ 7,
മഹദ്​ അൽദഹബ്​​​ 7,
ബുറൈദ​​​ 6,
അറാർ 6,
അൽഹർജ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - saudi covid update 11th Nov

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.