ദമ്മാമിൽ പെൻറിഫ് - പി.ബി.ഡി.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദമ്മാം: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറവും (പെൻറിഫ്), പീപ്പിൾസ് ബ്ലഡ് ഡോണേഷൻ ആർമിയും (പി.ബി.ഡി.എ) സംയുക്തമായി സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ദമ്മാമിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം ഒതൈം മാളിലെ ബ്ലഡ് ഡോണേഷൻ സെൻററിൽ നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിെൻറ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

റമദാൻ മാസത്തിന് ശേഷമുള്ള സമയങ്ങളിൽ അനുഭവപ്പെടാറുള്ള രക്തശേഖരണത്തിലെ കുറവ് പരിഹരിക്കാൻ ഇത്തരം ക്യാമ്പുകൾ വലിയ സഹായമാകുന്നുവെന്ന് സംഘാടകർ വിലയിരുത്തി. രക്തക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സന്നദ്ധ സേവനവുമായി മുന്നോട്ടുവന്ന ദാതാക്കൾക്ക് ആവശ്യമായ വാഹന സൗകര്യവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കിയിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കായി പ്രത്യേക റിഫ്രഷ്മെൻറുകളും ഒരുക്കി. പെൻറിഫ് പ്രസിഡൻറ് റഷീദ് നാലകത്ത്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ പെരിഞ്ചീരി, നൗഷാദ് പെരിന്തൽമണ്ണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പി.ബി.ഡി.എ സൗദി അറേബ്യ ചീഫ് കോഓഡിനേറ്റർ ഷിനാജ് ക്യാമ്പ് ഏകോപിപ്പിച്ചു. നിരവധി വളൻറിയർമാരുടെ സഹായത്തോടെയാണ് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയത്.

Tags:    
News Summary - Penrif - PBDA organizes blood donation camp in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.