നാല് പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് ഉസ്മാൻ ഒട്ടുമ്മൽ മടങ്ങുന്നു

ജുബൈൽ: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ഉസ്മാൻ ഒട്ടുമ്മലിന് കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രവാസികളുടെ ജോലിസ്ഥലത്തെ പ്രശ്നങ്ങളിൽ നിയമസഹായം നൽകുന്നതിലും, രോഗികൾക്ക് കൈത്താങ്ങാകുന്നതിലും, മരണാനന്തര നടപടികളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നതിലും അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകൾ യോഗം നന്ദിയോടെ സ്മരിച്ചു.

പ്രത്യേകിച്ച് കോവിഡ് കാലത്ത് സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ അദ്ദേഹം നടത്തിയ മയ്യിത്ത് പരിപാലനവും, മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പ്രവാസികളെ ചേർത്തുപിടിച്ച് അവർക്ക് ആശ്വാസമായതും ചടങ്ങിൽ പങ്കെടുത്തവർ ഓർത്തെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എ.ആർ. സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് ജോയിൻറ് സെക്രട്ടറി ഷിഹാബ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജുവ ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ, ഒ.ഐ.സി.സി പ്രസിഡൻറ് നജീബ് നസീർ, മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ സംസാരിച്ചു.

ഹമീദ് പയ്യോളി, റാഫി ഹുദവി, ബഷീർ വെട്ടുപാറ, ഹമീദ് ആലുവ, ഹബീഹ്മാൻ, സൈദലവി പരപ്പനങ്ങാടി, ഡോ. ഫവാസ്, ഷാമിൽ ആനിക്കാട്ടിൽ, റഫീഖ് തലശ്ശേരി, പി.എം.ആർ. ആസിഫ്, സലാം മഞ്ചേരി, നിസാർ ഒട്ടുമ്മൽ, മുജീബ് കോഡൂർ, ഷഫീക്ക് താനൂർ തുടങ്ങിയവർ ഉസ്മാൻ ഒട്ടുമ്മലുമായുള്ള ദീർഘകാല പ്രവർത്തനാനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി റിയാസ് ബഷീർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഇല്യാസ് വലമ്പൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.