മലയാളി റിയാദിൽ കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: കോവിഡ് ബാധിച്ചു മലയാളി റിയാദിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പള്ളിനട സ്വദേശി എടശേരി വീട്ടിൽ അബ്​ദുൽ റഷീദ് (66) ആണ് മരിച്ചത്. 15 ദിവസത്തോളമായി റിയാദിലെ അമീർ മുഹമ്മദ്‌ ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്​ച രാത്രി 11.30ന്​ മരിച്ചു. 42 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ടാക്​സി ഡ്രൈവറാണ്​. ഒരേ ടാക്​സി കമ്പനിയിലാണ്​ 42 വർഷവും ജോലി ചെയ്​തിരുന്നത്​. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സിദ്ദീഖ് തുവൂർ, അബ്​ദുൽ മജീദ്, സുഫിയാൻ ചൂരപ്പുലാൻ, കബീർ വൈലത്തൂർ, സിദ്ദീഖ്​ നെടു​േങ്ങാട്ടൂർ തുടങ്ങിയ കെ.എം.സി.സി പ്രവർത്തകരും സാമൂഹികപ്രവർത്തകനായ സുലൈമാൻ വിഴിഞ്ഞവും രംഗത്തുണ്ട്.

Tags:    
News Summary - Saudi covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.