ജിദ്ദ: സൗദിയിൽ ഇന്നും ഏറ്റവും കൂടുതൽ പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് റിയാദ് പ്രവിശ്യയിലാണ്. 323 പേർക്കാണ് ഇന്ന് റിയാദിൽ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ ഇന്ന് പുതിയ രോഗികൾ 1,055 ഉം രോഗമുക്തി 1,143 ഉം റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,09,576 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,90,696 ഉം ആയി.
രോഗബാധിതരിൽ ഇന്ന് 12 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,075 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,805 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,420 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 323, മക്ക 187 കിഴക്കൻ പ്രവിശ്യ 170, അസീർ 114, അൽ ഖസീം 66, മദീന 55, നജ്റാൻ 33, ഹായിൽ 32, ജീസാൻ 23, തബൂക്ക് 20, അൽബാഹ 16, വടക്കൻ അതിർത്തി മേഖല 13, അൽ ജൗഫ് 3. ഇതുവരെ രാജ്യത്ത് 2,22,75,266 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.