ഖമീസ് മുശൈത്ത്: വ്യാജപരാതിയെ തുടർന്ന് ഏഴു മാസത്തിലധികമായി ജയിലില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശി പ്രഭാത് ശങ്കര്‍(32) സാമൂഹിക പ്രവര്‍ത്തകെൻറ ഇടപെടലില്‍ മോചിതനായി. കെട്ടിട നിര്‍മാണ ജോലി ചെയ്തിരുന്ന പ്രഭാത് ശങ്കറിനെതിരെ സൂപ്പര്‍വൈസറായ യുപി സ്വദേശി വ്യാജപരാതി നല്‍കുകയായിരുന്നു. 1500 റിയാലും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്നായിരുന്നു പരാതി. വാക്കുതർക്കത്തെ തുടർന്നാണ് സൂപ്പർവൈസർ പരാതി നൽകിയത്. ഇക്കാര്യം തുറന്നുപറഞ്ഞ പരാതിക്കാരൻ കേസ് പിന്‍വലിക്കാമെന്ന് പ്രഭാതിന് വാക്കുനല്‍കിയിരുന്നു. എന്നിട്ടും യുവാവ് നിയമ നടപടികളിൽ നിന്ന് മോചിതനായില്ല. ഭാഷ അറിയാത്തതും പ്രഭാതിന് വിനയായി.
കേസ് തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിയാതെ വന്നതോടെ യുവാവിെൻറ തടവ് നീളുകയായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജ്യനല്‍ പ്രസിഡൻറും സി.സി.ഡബ്ല്യു.എ അംഗവുമായ സെയ്ദ് മൗലവി അരീക്കോടിെൻറ ഇടപെടലിലിനെ തുടർന്നാണ് ഒടുവിൽ യുവാവ് മോചിതനായതെന്ന് സംഘടന അറിയിച്ചു. മോഷണക്കുറ്റത്തിന് യുവാവിെൻറ കൈവെട്ടുമെന്ന കിംവദന്തി നാട്ടില്‍ പരന്നിരുന്നു. തുടർന്ന് ബന്ധുക്കൾ കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ പരാതി നല്‍കി.
വിദേശകാര്യമന്ത്രാലയത്തിെൻറ നിര്‍ദേശപ്രകാരം ജിദ്ദ കോണ്‍സുലേറ്റില്‍ നിന്ന് സി.സി.ഡബ്ല്യു.എ മെമ്പറോട് കേസില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു. സാറാത്ത് അബീദ കോടതിയില്‍ ഹാജരായ ഇദ്ദേഹത്തിനു പ്രഭാതിെൻറ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് മോചനത്തിന് സഹായകമായത് എന്ന് ഇന്ത്യൻസോഷ്യൽ ഫോറം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.