സ​ൽ​മാ​ൻ രാ​ജാ​വ്​ സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

രാ​ജ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സൗ​ദി പ്ര​തി​ജ്ഞാ​ബ​ദ്ധം; ജി.​സി.​സി ആ​ഭ്യ​ന്ത​ര മ​ന്ത്രി​ത​ല തീ​രു​മാ​ന​ങ്ങ​ൾ​ക്ക് സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ പി​ന്തു​ണ

ജി​ദ്ദ: രാ​ജ്യ​ത്തി​െൻറ​യും ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​ൽ രാ​ജ്യം ഒ​ട്ടും മ​ടി കാ​ണി​ക്കി​ല്ലെ​ന്ന് സ​ൽ​മാ​ൻ രാ​ജാ​വി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സൗ​ദി മ​ന്ത്രി​സ​ഭാ യോ​ഗം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി. മാ​തൃ​രാ​ജ്യ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും രാ​ജ്യ​ത്തി​െൻറ നേ​ട്ട​ങ്ങ​ളും ആ​സ്തി​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ലും സൗ​ദി സാ​യു​ധ സേ​ന പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യെ മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​നാ​യി ത​യാ​റാ​ക്കി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ മ​ന്ത്രി​സ​ഭാ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

‘ഗെ​സ്​​റ്റ്​​സ്​ ഓ​ഫ് ഗോ​ഡ് സ​ർ​വി​സ് പ്രോ​ഗ്രാ​മി’​െൻറ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ കൈ​വ​രി​ച്ച പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും, തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ വി​ക​സ​ന​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ക്ക, മ​ദീ​ന, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും സാ​ങ്കേ​തി​ക-​സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. രാ​ജ്യ​ത്തി​ന​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നും എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ആ​ശ്വാ​സ​വും മ​ന​സ്സ​മാ​ധാ​ന​വും ന​ൽ​കാ​ൻ ഈ ​ഒ​രു​ക്ക​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഹ​ജ്ജ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും മ​റ്റ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​യും സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ളെ​യും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സം​യു​ക്ത സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളു​മാ​യും കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ചെ​യ്ത​താ​യി മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ചു. റി​യാ​ദി​ൽ ചേ​ർ​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ പൂ​ർ​ണ്ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. റി​യാ​ദ് മെ​ട്രോ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച പ​ശ്ചാ​ത്ത​ലം കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. അ​ന്താ​രാ​ഷ്​​ട്ര ശാ​സ്ത്ര-​എ​ൻ​ജി​നീ​യ​റി​ങ്​ മേ​ള​യാ​യ ‘ഐ.​എ​സ്.​എ​ഫ് 2026’-ൽ 24 ​അ​വാ​ർ​ഡു​ക​ൾ നേ​ടി രാ​ജ്യ​ത്തി​െൻറ ഖ്യാ​തി ഉ​യ​ർ​ത്തി​യ സൗ​ദി​യി​ലെ വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഉ​ന്ന​ത വി​ജ​യ​ത്തെ​യും മ​ന്ത്രി​സ​ഭ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. 

Tags:    
News Summary - Saudi commitment to ensuring national security; Saudi Cabinet supports GCC Interior Minister's decisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.