Posted On
date_range Updated On
date_range തബൂക്കിൽ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ തബൂക്കിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തെലങ്കാന മാറംപള്ളി സ്വദേശി ചിന്ന രാജണ്ണപുലിയുടെ (57) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. പരേതയായ പുലി രാജു ബായ് ആണ് ഭാര്യ. മക്കൾ: പുലി രാജേന്ദർ, പുലി രഞ്ജിത്ത്, വിനായ്, മീന. മരുമക്കൾ: പി. ദേവിക, തനൂജ.
മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി സി.സി.ഡബ്ല്യു.എ അംഗം ഇസ്മാഈൽ പുള്ളാട്ട്, കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികൾ, മരിച്ച ചിന്ന രാജണ്ണപുലിയുടെ നാട്ടുകാരനായ നവീൻ എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.