റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ‘ഈ​ലാ​ഫ് ഫാ​മി​ലി മീ​റ്റ് 2026’

റിയാദ് ഇന്ത്യൻ ഇസ്‍ലാഹി സെൻറർ ‘ഈലാഫ് ഫാമിലി മീറ്റ് 2026’: ബത്‌ഹ യൂനിറ്റിന് കന്നിക്കിരീടം

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‍ലാഹി സെൻറർ സംഘടിപ്പിച്ച ‘ഈലാഫ് ഫാമിലി മീറ്റ് 2026’ വിവിധ പരിപാടികളോടെ സമാപിച്ചു. റിയാദ് എക്സിറ്റ് 18ലെ ദുറത് മനാഹ് ഇസ്തിറാഹയിൽ നടന്ന സംഗമം ബത്‌ഹ ജാലിയാത്ത് മേധാവി ശൈഖ് സ്വാലിഹ് ബിൻ സഉൗദ് അൽ സൂമാൻ ഉദ്ഘാടനം ചെയ്തു. റിയാദിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങളും പ്രവർത്തകരും പങ്കെടുത്തു.

ശൈഖ് മുഹമ്മദ്‌ ബിൻ ബാസ്, സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുൽ ജലീൽ, നൗഷാദ് കോഴിക്കോട്, മുഹമ്മദ്‌ കുട്ടി കടന്നമണ്ണ, മുജീബ് തൊടികപ്പുലം എന്നിവർ സംസാരിച്ചു. 

ബത്‌ഹ, മലസ്, റൗദ, ശുമൈസി, അസീസിയ, മംഗളുരു എന്നീ യൂനിറ്റുകളെ പ്രതിനിധീകരിച്ചാണ് മത്സരങ്ങൾ നടന്നത്. കലാ-കായിക രംഗങ്ങളിൽ മാറ്റുരച്ച ആവേശപ്പോരാട്ടത്തിനൊടുവിൽ കൂടുതൽ പോയിൻറുകൾ നേടി ബത്‌ഹ യൂനിറ്റ് പ്രഥമ ‘ഈലാഫ്’ കന്നിക്കിരീടം സ്വന്തമാക്കിയപ്പോൾ, മലസ് യൂനിറ്റ് റണ്ണേഴ്സ് അപ്പായി. പ്രസംഗം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളും ഫുട്ബാൾ, വടംവലി, റിലേ തുടങ്ങിയ കായിക മത്സരങ്ങളും സംഗമത്തിന് ആവേശം പകർന്നു. സ്ത്രീകൾക്കായി എം.ജി.എം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക മത്സരങ്ങളും പരിപാടികളും ഇതിെൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

അബ്ദുറസാഖ് എടക്കര, സാജിദ് കൊച്ചി, ഇക്ബാൽ വേങ്ങര, ഹനീഫ് മാസ്റ്റർ, മുജീബ് ഒതായി, സിബ്ഗത്തുള്ള, മൂസ തലപ്പാടി, ഉമർ ഖാൻ, അഷ്‌റഫ്‌ മംഗലാപുരം, റഷീദ്‌ വടക്കൻ, മാസിൻ, അബ്ദുനാസർ മണ്ണാർക്കാട്, ഫിറോസ്, ഫറാസ്, ബാസിൽ പുളിക്കൽ, വാജിദ് ചെറുമുക്ക്, ഹാഷിം ആലപ്പുഴ, മിദ്‌ലാജ് സ്വലാഹി, അബ്ദുൽ ഗഫൂർ, മുജീബ് ഇരുമ്പുഴി, ആത്തിഫ് ബുഖാരി, അഫ്സൽ സ്വലാഹി, ഫർഹാൻ ഇസ്‌ലാഹി, വാജിദ് കരിപ്പൂർ, ഫർഹാൻ കാരക്കുന്ന് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Riyadh Indian Islamic Center ‘Eelaf Family Meet 2026’: First time for Batha Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.