മുഹമ്മദ് അൽഅർമാനിയെ ഖസിം മേഖല ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ആദരിച്ചപ്പോൾ
റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്ത് നാല് പേർക്ക് പുതുജീവൻ നൽകിയ സൗദി പൗരന് ഭരണകൂടത്തിെൻറ ആദരം. മാതൃകാപരമായ ഈ ഉദാരമനസ്കതക്ക് മുഹമ്മദ് അൽഅർമാനിയെ ഖസിം മേഖല ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് നേരിട്ടെത്തി ആദരിച്ചു.
ത്യാഗത്തിന്റെയും ഔദാര്യത്തിന്റെയും ഉത്തമ ഉദാഹരണമായ ഈ മാനുഷിക പ്രവർത്തിയെ ഗവർണർ പ്രശംസിച്ചു. രാജ്യത്തെ പൗരന്മാരുടെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയ ഇസ്ലാമിക-മാനവിക മൂല്യങ്ങളുടെ പ്രതിഫലനമാണ് ഈ തീരുമാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം, അവയവദാന പരിപാടികൾക്ക് സൗദി ഭരണകൂടം നൽകുന്ന വലിയ പിന്തുണയെയും രോഗികൾക്ക് പുതിയൊരു ജീവിതം ഉറപ്പാക്കുന്നതിൽ ഇത്തരം കാരുണ്യപ്രവർത്തികൾ വഹിക്കുന്ന പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു. വിയോഗത്തിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ തയ്യാറായ കുടുംബത്തിന്റെ നിലപാടിനെ ഗവർണർ അഭിനന്ദിച്ചു. തുടർന്ന് അന്തരിച്ച കുഞ്ഞിന്റെ പരലോക മോക്ഷത്തിനായും കുടുംബത്തിന്റെ ക്ഷമക്കായും അദ്ദേഹം പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.