വനിതയുൾപ്പെട്ട സൗദി സഞ്ചാരികളുടെ ബഹിരാകാശ യാത്ര അടുത്ത മാസം

ജിദ്ദ: സൗദി സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവർ അടുത്ത മാസം അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) പുറപ്പെടും. സൗദി സ്‌പേസ് അതോറിറ്റി, ആക്‌സിയം സ്‌പേസ്, അമേരിക്കൻ സ്‌പേസ് ഏജൻസി (നാസ), സ്‌പേസ് എക്‌സ് കമ്പനി എന്നിവ അമേരിക്കയിലെ ഹൂസ്​റ്റണിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ യാത്രയുടെ ഒൗദ്യോഗിക തീയതി പ്രഖ്യാപിച്ചത്​. സൗദി ബഹിരാകാശ അതോറിറ്റിയിലെ കൺസൾട്ടൻറ്​ എൻജിനീയർ മശാഇൽ അൽ ശുമൈമറി, ആക്‌സിയം സ്‌പേസ്​ പ്രസിഡൻറും സി.ഇ.ഒയുമായ മൈക്കൽ ടി. സഫ്രെഡിനി, നാസയുടെയും സ്‌പേസ് എക്‌സി​െൻറയും പ്രതിനിധികൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

സൗദി സഞ്ചാരികളുൾപ്പടെ ‘എ.എക്​സ്​ 2 ബഹിരാകാശ ദൗത്യ സംഘ’ത്തിൽ നാല്​ പേരാണുള്ളത്​. ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യത്തെ സൗദി വനിതയാണ്​ റയാന ബർനാവി. സഹചാരിയായ സൗദി പൗരൻ അലി അൽഖർനിയെയും കൂടാതെ സംഘത്തിലുള്ള മറ്റ്​ രണ്ടുപേർ പെഗ്ഗി വിറ്റ്സണും ജോൺ ഷോഫ്നറുമാണ്​. യാത്രയ്ക്ക് തയ്യാറെടുക്കാൻ തീവ്രമായ പ്രത്യേക പരിശീലന പരിപാടിക്ക് വിധേയരായ രണ്ട് സൗദി ബഹിരാകാശ യാത്രികരെ വാർത്താസമ്മേളനത്തിൽ പ്രത്യേകം പ്രശംസിച്ചു. മികച്ച കഴിവുകളും അനുഭവപരിചയവും ഉയർന്ന ശാരീരികക്ഷമതയും മാനസിക വഴക്കമുള്ളവരുമാണിവർ​. ബഹിരാകാശ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ഇത്​ അവരെ പ്രാപ്തരാക്കും. എൻജിനീയറിങ്​, റോബോട്ടിക്സ്, ലൈഫ് സപ്പോർട്ട് സിസ്​റ്റങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇൗ ദൗത്യം ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന് ഒരു പുതിയ യുഗം തുറക്കുമെന്നും രണ്ട് ചരിത്ര സംഭവങ്ങളുടെ നാഴികക്കല്ലാണെന്നും അവർ ചൂണ്ടിക്കാട്ടി.

ബഹിരാകാശത്ത് ഒരു സൗദി വനിതയുടെ ആദ്യ ദൗത്യമാണ്​. വിവിധ മേഖലകളിൽ രാജ്യത്ത് സ്ത്രീകൾ കൈവരിച്ച പുരോഗതി ഇത് സ്ഥിരീകരിക്കുന്നു. കൂടാതെ ഒരു സൗദി അറേബ്യൻ ടീം അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്. പരിശീലന പരിപാടിയിൽ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെ പ്രോഗ്രാമുകളിലും പ്രവർത്തന പ്രക്രിയകളിലും വിദഗ്​ധ പരിശീലനം നൽകിയിട്ടുണ്ട്​. കാലിഫോർണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനത്തെ പര്യവേഷണ നൈപുണ്യ പരിശീലനത്തിന് പുറമേ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജാപ്പനീസ്, യൂറോപ്യൻ ഗവേഷണ കേന്ദ്രങ്ങളിൽ ഇവർ പരിശീലനം നടത്തിയായും അവർ പറഞ്ഞു.

സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ റയാന ബർനാവിയും സഹചാരി അലി അൽഖർനിയും ചേർന്ന് അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്ന ഈ യാത്ര ചരിത്രപരമായ ശാസ്ത്ര ദൗത്യമായിരിക്കുമെന്ന്​ സൗദി ബഹിരാകാശ അതോറിറ്റി കൺസൾട്ടൻറ്​ എൻജി. മശാഇൽ അൽ ശുമൈമറി പറഞ്ഞു. സൗദി ബഹിരാകാശ അതോറിറ്റിക്ക് കിരീടാവകാശിയുടെ മഹത്തായതും ഉദാരവുമായ പിന്തുണയുണ്ട്​. മനുഷ്യത്വത്തിനും ശാസ്ത്രത്തിനും വേണ്ടി നടപ്പാക്കുന്ന ഗവേഷണങ്ങളിടെയും കണ്ടുപിടുത്തങ്ങളുടെയും ഭാഗമാണിത്​.

ബഹിരാകാശ പര്യവേഷണ മേഖലയിൽ ആഗോളതലത്തിൽ രാജ്യത്തി​െൻറ സ്ഥാനം ഉയർത്തുക, മാനവികതയെ സേവിക്കുക, ബഹിരാകാശ മേഖലയിൽ ‘വിഷൻ 2030’​െൻറ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിനാണ്​ ഈ ദൗത്യം​. ബഹിരാകാശത്ത് തങ്ങളുടെ ദൗത്യം നിർവഹിക്കാനുള്ള ഇരുവരുടെയും പൂർണ സന്നദ്ധതയിൽ അതോറിറ്റിക്ക്​ ആത്മവിശ്വാസമുണ്ടെന്നും അൽ​ശുമൈമറി പറഞ്ഞു.

Tags:    
News Summary - Saudi astronauts, including women, will travel to space next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.