അലി അൽഹുവൈരിനി

സൗദി ചലച്ചിത്ര സംവിധായകൻ അലി അൽഹുവൈരിനി അന്തരിച്ചു

റിയാദ്​: സൗദിയിലെ പ്രമുഖ കലാകാരനും ചലചിത്ര സംവിധായകനുമായ അലി അൽഹുവൈരിനി അന്തരിച്ചു.അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വ്യാഴാഴ്​ചയാണ്​ മരിച്ചത്​. റിയാദ്​ അൽറാജ്ഹി മസ്ജിദിൽ വെള്ളിയാഴ്ച നടന്ന മയ്യിത്ത്​ നമസ്​കാരത്തിന്​ ശേഷം നസീം ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കി.

1945ൽ അൽ ബദാഅയിലാണ് അലിഅൽ ഹുവൈരിനി ജനിച്ചത്. പിന്നീട് റിയാദിലേക്ക് താമസം മാറി. സൗദിയിലെ അറിയപ്പെട്ട നടനും സംവിധായകനും ചിന്തകനും കവിയുമായി മറി. ഹോളിവുഡിൽ നിന്ന് ചലച്ചിത്ര സംവിധാനത്തിൽ ബിരുദം നേടിയ ആദ്യത്തെ സൗദി കലാകാരനാണ്.

അമേരിക്കയിൽ സിനിമാ സംവിധാന പഠനത്തിന് ശേഷം സൗദി അറേബ്യയിലേക്ക് മടങ്ങിയ അൽഹുവൈരിനി പ്രക്ഷേപണ എൻജിനീയറിങ്​, സംവിധാനം ഉൾപ്പെടെ നിരവധി കലാപരമായ മേഖലകളിൽ പ്രവർത്തിച്ചു. സംവിധാനത്തിൽ ഒതുങ്ങി നിൽക്കാതെ ചില നാടകങ്ങളിലും അഭിനയിച്ചു.

Tags:    
News Summary - Saudi artist Ali Al-Huwairini, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.