ജിദ്ദ: സൗദി അറേബ്യയിലെ പള്ളികളുടെയും ഈദ്ഗാഹുകളുടെയും ഉന്നതനിലവാരത്തിലുള്ള പരിപാലനം ഉറപ്പാക്കുന്നതിനായി 2025-ൽ ഇസ്ലാമിക കാര്യ, ദഅ്വ, മാർഗനിർദേശ മന്ത്രാലയം പുറപ്പെടുവിച്ചത് 40.8 കോടി റിയാലിലധികം മൂല്യമുള്ള കരാറുകൾ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 6,478 പള്ളികളുടെ ശുചിത്വം, അറ്റകുറ്റപ്പണികൾ, പ്രവർത്തനം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 31 പ്രധാന കരാറുകളാണ് മന്ത്രാലയം അനുവദിച്ചത്.
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ, അസീർ തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഗവർണറേറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്. വിശ്വാസികൾക്ക് ഏറ്റവും ശാന്തവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കാൻ അവസരമൊരുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളുടെ സുസ്ഥിരമായ പരിപാലനം ഈ കരാറുകളിലൂടെ മന്ത്രാലയം ഉറപ്പുവരുത്തുന്നു. അല്ലാഹുവിെൻറ ഭവനങ്ങളെ പരിചരിക്കുന്നതിനും വിശ്വാസികൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും സൗദി ഭരണകൂടം നൽകുന്ന അചഞ്ചലമായ പ്രാധാന്യത്തിെൻറയും കരുതലിെൻറയും ഉത്തമ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.