ബഹിരാകാശ യാത്രക്കൊരുങ്ങുന്ന സൗദി പൗരന്മാരായ റയാന ബർണാവി, മറിയം ഫിർദൗസ്, അലി അൽഖർനി, അലി അൽഗാംദി

അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയക്കാൻ സൗദി അറേബ്യ

ജിദ്ദ: അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തുനിന്നുള്ള ആദ്യ വനിത-പുരുഷൻ ബഹിരാകാശ യാത്രികർ ബഹിരാകാശത്ത്​ എത്തുമെന്ന്​ സൗദി അറേബ്യ വ്യക്തമാക്കി. സൗദി പൗരന്മാരായ റയാന ബർണാവിയും അലി അൽഖർനിയുമാണ്​ ‘എ.എക്​സ്​ രണ്ട്​’ ബഹിരാകാശ ദൗത്യത്തി​െൻറ സംഘത്തോടൊപ്പം ചേരുക. ഈ രംഗത്തെ ദേശീയ ശേഷി വളർത്തുക, ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതി​െൻറ വ്യവസായവും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക, ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മാനവികതയെ സേവിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിന് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ്​ ഈ ദൗത്യത്തിന്​ പിന്നിൽ. അമേരിക്കയിൽ നിന്നാണ്​ യാത്ര. മറിയം ഫിർദൗസ്-അലി അൽഗാംദി എന്ന മറ്റൊരു ബഹിരാകാശയാത്രാ ജോഡികളെ കൂടി പരിശീലിപ്പിക്കും.

ഭരണകൂടത്തി​െൻറ പിന്തുണയോടെ ബഹിരാകാശ ശാസ്ത്ര രംഗത്ത്​ കൂടുതൽ ദൗത്യങ്ങളുമായി മുന്നേറാനാണ്​ രാജ്യത്തി​െൻറ ശ്രമമെന്ന്​​ സൗദി സ്‌പേസ് കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. അബ്​ദുല്ല ബിൻ അമർ അൽസവാഹ പറഞ്ഞു. വ്യവസായത്തി​െൻറയും രാജ്യത്തി​െൻറയും ഭാവിയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്ന സ്വന്തം ഗവേഷണം സ്വതന്ത്രമായി നടത്താനുള്ള രാജ്യത്തി​െൻറ ശേഷി ഉയർത്തുക, ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്​, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ബിരുദധാരികളുടെ താൽപ്പര്യം വർധിപ്പിക്കുക, മനുഷ്യ മൂലധനം വികസിപ്പിക്കുക എന്നിവയുടെയും ഭാഗമാണിത്​. ബഹിരാകാശത്തേക്കുള്ള ആഗോള യാത്രയിലും അതി​െൻറ പര്യവേക്ഷണത്തിലും രാജ്യത്തി​െൻറ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ബഹികാശ യാത്രയിലും ഈ രംഗത്തെ നിക്ഷേപത്തിലും രാജ്യങ്ങളുടെ ഭൂപടങ്ങളിൽ അതി​െൻറ സ്ഥാനം ഉയർത്തുന്നതും യാത്രയുടെ ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും ചെയർമാൻ പറഞ്ഞു.

സാങ്കേതികം, എൻജിനീയറിങ്, ശാസ്ത്ര ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളുടെ മികവി​െൻറയും ആഗോള മത്സരക്ഷമതയുടെയും അളവുകോലാണ് ബഹിരാകാശ യാത്രയെന്ന് സൗദി ബഹിരാകാശ അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ സഉൗദ് അൽതമീമി പറഞ്ഞു. ഈ യാത്ര ചരിത്രപരമാണ്. കാരണം ഒരേ സമയം ഒരേ രാജ്യക്കാരായ രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇത് സൗദിയെ മാറ്റു​മെന്നും സി.ഇ. ഒ പറഞ്ഞു.

Tags:    
News Summary - Saudi Arabia to send people to International Space Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.