എ​ച്ച്.​ആ​ർ.​സി ചെ​യ​ർ​മാ​ൻ അ​വാ​ദ് അ​ൽ അ​വാ​ദ്, അ​മീ​റ ലു​ൽ​വ ബി​ൻ​ത് ന​വാ​ഫ് ബി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ 

ഗാ​ർ​ഹി​ക സു​ര​ക്ഷ നി​യ​മം ശ​ക്ത​മാ​ക്കി സൗ​ദി

യാം​ബു: ഗാ​ർ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നും പു​തി​യ നി​യ​മ പ​രി​ര​ക്ഷ​യൊ​രു​ക്കി സൗ​ദി. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ൽ ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗാ​ർ​ഹി​ക പീ​ഡ​നം കു​റ​ക്കു​ന്ന​തി​നും സ്ത്രീ ​സു​ര​ക്ഷ​യെ കു​റി​ച്ച് അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും (എ​ച്ച്.​ആ​ർ.​സി) മ​വ​ദ്ദ ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​നും (എം.​സി.​എ) ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​െ​വ​ച്ചു. എ​ച്ച്.​ആ​ർ.​സി ചെ​യ​ർ​മാ​ൻ അ​വാ​ദ് അ​ൽ അ​വാ​ദ്, അ​മീ​റ ലു​ൽ​വ ബി​ൻ​ത് ന​വാ​ഫ് ബി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ നേ​രി​ടാ​ൻ സ്വ​ത​ന്ത്ര സ​മി​തി സ്ഥാ​പി​ക്കാ​നും ദു​രു​പ​യോ​ഗ​ത്തി​ന് ഇ​ര​യാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നും ഇ​ര​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ട് രൂ​പ​പ്പെ​ടു​ത്താ​നും ധാ​ര​ണ​യാ​യി. ഗാ​ർ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നും സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം അ​വ​ലോ​ക​നം ചെ​യ്യാ​നും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള ഗ​വേ​ഷ​ണ​ത്തി​നും ധാ​ര​ണ​പ​ത്രം വ​ഴി​വെ​ക്കു​മെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് സൗ​ദി​യി​ൽ നേ​ര​ത്തേ ത​ന്നെ ശി​ക്ഷ ക​ടു​ത്ത​താ​ണ്. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും സ്ത്രീ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും 5000 റി​യാ​ൽ പി​ഴ​യും ശി​ക്ഷ നി​ല​വി​ലു​ണ്ട്. സ്ത്രീ​ക​ൾ​ക്കെ​തി​രെ ആ​രെ​ങ്കി​ലും അ​തി​ക്ര​മം കാ​ണി​ച്ചാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ ധാ​ര​ണ​പ​ത്രം വ​ഴി ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ കു​റ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സൗ​ദി. സ്ത്രീ​ക​ൾ​ക്ക​നു​കൂ​ല​മാ​യ ​ഒ​​ട്ടേ​റെ നി​യ​മ​ങ്ങ​ൾ ഈ​യി​ടെ സൗ​ദി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​ത് പ്രാ​ധാ​ന്യ​പൂ​ർ​വ​മാ​ണ്​ ഭ​ര​ണ​കൂ​ടം കാ​ണു​ന്ന​ത്.

സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും ന​ൽ​കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ മാ​നു​ഷി​ക അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മാ​ണ് സൗ​ദി​യു​ടെ ശ്ര​മം. സ​മ്പൂ​ർ​ണ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030 ലെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ മു​ഖ്യ​മാ​യ ഒ​ന്ന് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വും അ​വ​രു​ടെ ഉ​ന്ന​മ​ന​വു​മാ​ണ്. തൊ​ഴി​ലെ​ടു​ക്കാ​നും ഡ്രൈ​വ് ചെ​യ്യാ​നും യാ​ത്ര​ക​ൾ ചെ​യ്യാ​നും പു​രു​ഷ​ന്മാ​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള നി​യ​മം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​മ പ​രി​ര​ക്ഷ​യൊ​രു​ക്കി​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം സ​മൂ​ഹ​ത്തി​ന് ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നും പു​തി​യ ന​ട​പ​ടി​ക​ൾ വ​ഴി​വെ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.