കോവിഡ്​ 19: ഉംറ തീർഥാടകർക്ക്​ വിലക്കേർപ്പെടുത്തി സൗദി അറേബ്യ

ജിദ്ദ: കൊറോണ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികൾക്കും താൽകാല ിക വിലക്ക്. ഉംറക്കായി മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെ ടുത്തിയത്.

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും വിലക്കുണ്ട്. സൗദിയുടെ തീരുമാനത്തെ തുടര്‍ന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകരെ സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. സൗദിയില്‍ കഴിയുന്ന ജി.സി.സി രാഷ്ട്രക്കാര്‍ക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ്​ ബാധയിലുള്ള പുരോഗതി കാര്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കൊറോണയെ നേരിടാൻ രാജ്യങ്ങളും സംഘടനകളും എടുക്കുന്ന പ്രയത്​നങ്ങൾക്ക്​ പൂർണ്ണ പിന്തുണ നൽകുമെന്നും സൗദി സർക്കാർ വാർത്താ കുറപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Saudi Arabia suspends entry for Umrah pilgrimage over coronavirus-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.