റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് ജാബർ അൽ അഹമ്മദ് അസ്സബാഹും തമ്മിൽ ശനിയാഴ്ച ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ഒടുവിലത്തെ സംഭവവികാസങ്ങളുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്.
കുവൈത്തിനും മേഖലയിലെ മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ അക്രമണങ്ങളെ ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ചയിൽ ശക്തമായ ഭാഷയിൽ അപലപിച്ചു. പശ്ചിമേഷ്യയിൽ പരമാവധി സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തിവരുന്ന നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും, പരസ്പര സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.