വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ സ്വീകരണം
റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ പാലക്കാട് എം.പിയും കോൺഗ്രസ് നേതാവുമായ വി.കെ. ശ്രീകണ്ഠന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന വിവിധ സംഘടനാ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയത്. സന്ദർശനത്തിെൻറ ഭാഗമായി സംഘടനാ പ്രവർത്തകരുമായും വിവിധ മേഖലകളിലെ പ്രവാസി സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒ.ഐ.സി.സിയുടെ വിവിധ പരിപാടികളിലും സംഘടനാ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
വിമാനത്താവളത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്.
ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശിഹാബ് കൊട്ടുകാട്, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, ഹക്കീ പട്ടാമ്പി, അശ്റഫ് മേച്ചേരി, മൃദുല വിനീഷ്, മൊയ്തീൻ മണ്ണാർക്കാട്, സൈനുദ്ധീൻ പാലക്കാട്, റഫീഖ് പട്ടാമ്പി, വിനീഷ് തുടങ്ങിയവർ സ്വീകരണത്തിൽ സംബന്ധിച്ചു. വ്യാഴാഴ്ച വൈകിട്ട് എട്ടിന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന ‘പീപ്പിൾസ് പാർലമെൻറ്’ പൊതുപരിപാടിയിൽ വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.