ജിദ്ദ: ആഗോള തലത്തിൽ സൈനിക ശക്തികളുടെ പുതിയ പട്ടികയിൽ സൗദി അറേബ്യ 17ാം സ്ഥാനത്ത്. അറബ് മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്.
ഈജിപ്താണ് ഈ മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ ഈ വർഷത്തെ പട്ടികയാണ് പുറത്തു വിട്ടത്. അന്താരാഷ്ട്ര സൈനിക ഡാറ്റാ ഏജൻസിയായ ഗ്ലോബൽ ഫയർ പവർ വെബ്സൈറ്റാണ് പട്ടിക തയാറാക്കിയത്.
ഇതു പ്രകാരം ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണ്. രണ്ടാമത് റഷ്യയും മൂന്നാമത് ചൈനയും. ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. 11ാം സ്ഥാനത്ത് തുർക്കിയും 13ാം സ്ഥാനത്ത് ഈജിപ്തും 14ാം സ്ഥാനത്ത് ഇറാനുമാണ്. അറബ് മേഖലയിലെ സൈനിക ശക്തികളിൽ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. ഒന്നാം സ്ഥാനത്ത് ഈജിപ്താണ്. ആഗോള തലത്തിലെ കണക്കിൽ ഇസ്രായേൽ, സൗദിക്കും പിറകിൽ 20ാം സ്ഥാനത്താണുള്ളത്. ജി.സി.സിയിലെ മറ്റു പ്രധാന രാജ്യങ്ങളിൽ യു.എ.ഇ 36ാം സ്ഥാനത്താണ്. കുവൈത്ത് 71, ഒമാൻ 72, ഖത്തർ 82, ബഹ്റൈൻ 103 സ്ഥാനങ്ങളിൽ നിലകൊള്ളുന്നു. അമ്പതിലേറെ ഘടകങ്ങളാണ് പട്ടിക തയാറാക്കാൻ കണക്കാക്കുന്നത്. സൈനിക ശേഷി, ചരക്കു നീക്കത്തിലെ സ്ഥാനം, സാമ്പത്തികം, ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ ഇതിൽ ഘടകങ്ങളാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.