സൗദിയിൽ ജോലിക്കിടെ വീണ് കണ്ണൂർ സ്വദേശി മരിച്ചു

റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരിച്ചു. മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ പി.കെ സതീശൻ (57) ആണ് മരിച്ചത്. റിയാദിനടുത്ത് അൽഖർജ് സഹനയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ്‌ ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ 30 വർഷമായി അൽഖർജിലെ സഹനയിൽ വെൽഡിങ് വർക്ക്‌ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന സതീശൻ കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ സഹന യൂനിറ്റ് മുൻ പ്രസിഡന്റ് ആയിരുന്നു.

ഭാര്യ: രജനി, മക്കൾ സ്നേഹ, ഗോപിക, സഹോദരങ്ങൾ: പി.കെ ശശി, സുജാത, മരുമകൻ: യദു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്

Tags:    
News Summary - saudi arabia obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.