കഅ്​ബ കഴുകൽ ചടങ്ങ്​ നാളെ നടക്കും

മക്ക: കഅ്​ബ കഴുകൽ ചടങ്ങ്​ തിങ്കളാഴ്​ച നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ്​ ഇതിനുള്ള അനുമതി പുറപ്പെടുവിച്ചത്​. കോവിഡ്​ മുൻകരുതൽ പാലിച്ചായിരിക്കും ചടങ്ങ്​ നടക്കുക. ഒരോ വർഷവും മുഹറത്തിലാണ്​​ കഅ്​ബ കഴുകാറ്​.

ഗവർണർക്കും ഇരുഹറം കാര്യാലയ മേധാവികൾക്കും പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാറുണ്ട്​. കഅ്​ബ കഴുകുന്നതിനാവശ്യമായ സാധന സാമഗ്രികൾ ഇരുഹറം കാര്യാലയം ഒരുക്കിയിട്ടുണ്ട്​. മേത്തരം സുഗന്ധദ്രവ്യങ്ങളും പനിനീരും സംസമിൽ കലർത്തിയാണ്​ കഅ്​ബയുടെ അകത്തെ നിലവും ചുവരുകളും കഴുകുക​.

കഅ്​ബ കഴുകാനുള്ള സൽമാൻ രാജാവിന്റെ അനുമതി ഇരുഹറമുകൾ സംരക്ഷിക്കുന്നതിനും അവിടെയെത്തുന്ന സന്ദർശകർക്ക്​ മികച്ച സേവനം നൽകുന്നതിനും​ ഭരണകൂടം കാണിക്കുന്ന അതീവ പ്രധാന്യവും ശ്രദ്ധയുമാണ്​ പ്രതിഫലിപ്പിക്കുന്നതെന്ന്​​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു.

Tags:    
News Summary - saudi arabia Mecca's holy Kaaba cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.