തൃശൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ വലപ്പാട് സ്വദേശി ബഷീർ (52) ആണ് റിയാദ്​ നഗരത്തിലെ ഗുബേര എന്ന സ്ഥലത്ത്​ മരിച്ചത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കണ്ട്​ മരുന്ന്​ വാങ്ങിയ ശേഷം റൂമിലേക്ക് മടങ്ങിയിരുന്നു.

30 വർഷമായി സൗദിയിൽ പ്രവാസിയായ ബഷീർ സടെക്സ് എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. തനിമ കലാസാംസ്​കാരിക വേദിയുടെ പ്രവർത്തകനും ഹജ്ജ് വളൻറിയർ ടീം അംഗവുമായിരുന്നു.

പിതാവ്: ഇബ്രാഹിം. മാതാവ്: ആമിന. ഭാര്യ: ജസീല. മക്കൾ: ജാസ്മിൻ, സൽവ, ഷഹനാസ് അമൽ. ഖബറടക്കത്തിനുള്ള നടപടികൾക്ക് സഹോദരൻ കബീറിനോപ്പം തനിമ, പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരും രംഗത്തുണ്ട്.

Tags:    
News Summary - Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.