ദമ്മാം: ഒരേ മുറിയിൽ താമസിച്ചവർ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മലയാളി കുത്തേറ്റ് മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽഖോബാറിലെ പ്രമുഖ റിക്രൂട്ട്മെൻറ് കമ്പനിയിലെ ജീവനക്കാരനായ തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റർ (34) ആണ് മരിച്ചത്. തിരുവല്ല സ്വദേശി ജിജു പരിക്കുകളോടെ ആശുപത്രിയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇരുവരേയും കുത്തിയ പ്രതി െകാല്ലം സ്വദേശി സക്കീറിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 9.30ഓടെ റാക്കയിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം. ഒരേ മുറിയിലെ താമസക്കാരായ സന്തോഷും പ്രതി സക്കീറും നിസാര കാരണങ്ങളുടെ പേരിൽ തർക്കം ആരംഭിക്കുകയായിരുന്നു. വഴക്ക് മൂർഛിച്ചതോടെ പലപ്രാവശ്യം സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റി.
എന്നാൽ വീണ്ടും തർക്കം നടക്കുകയും അരയിൽ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് പ്രതി സന്തോഷിെൻറ നെഞ്ചിൽ കുത്തുകയുമായിരുന്നെന്ന് പറയപ്പെടുന്നു. കുത്തേറ്റ് താഴെ വീണ സന്തോഷിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തടയാൻ ശ്രമിച്ച ജിജുവിന് കാലിെൻറ തുടയിലാണ് കുത്തേറ്റത്. പ്രതി ഉടൻ വേഷം മാറി പുറത്തുപോവുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൊലീസ് പരിസരത്തെ കെട്ടിടങ്ങളിലടക്കം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബയോണി എന്ന സ്ഥലത്ത് എത്തിയ ഇയാൾ ടെലിഫോൺ സ്വിച്ച് ഓഫ് ചെയ് തതായി മനസിലാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അൽഖോബാറിലെ കോർണീഷിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയും െകാല്ലപ്പെട്ട സന്തോഷും നേരത്തെ സൗദിയിൽ ജോലിചെയ്തവരാെണങ്കിലും നിലവിലെ കമ്പനിയിൽ ഒരു വർഷം മുമ്പാണ് എത്തുന്നത്. ഇരുവരും ൈഡ്രവർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.