സൗദി സൈബർ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട രാജ്യം

യാം​ബു: മ​ധ്യ​പൗ​ര​സ്ത്യ മേ​ഖ​ല​യി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​കു​ന്ന രാ​ജ്യ​മാ​യി സൗ​ദി അ​റേ​ബ്യ മാ​റു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. 2021ലെ ​ആ​ദ്യ ര​ണ്ടു മാ​സ​ത്തെ ക​ണ​ക്കു​ക​ൾ മാ​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഈ ​വ​സ്തു​ത വ്യ​ക്ത​മാ​കു​ന്ന​താ​യി വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ ത​ന്നെ ഏ​ഴു ദ​ശ​ല​ക്ഷം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ രാ​ജ്യം നേ​രി​ട്ട​താ​യി സൈ​ബ​ർ സു​ര​ക്ഷ സ്ഥാ​പ​ന​മാ​യ 'കാ​സ്പെ​ർ​സ്‌​കി' വെ​ളി​പ്പെ​ടു​ത്തു​ന്നു. 2020ൽ ​സൗ​ദി അ​റേ​ബ്യ​യി​ൽ 22.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് സൈ​ബ​ർ ആ​ക്ര​മ​ണം വ​ർ​ഷം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ സൗ​ദി നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്.

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്ത​മാ​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ സൗ​ദി അ​റേ​ബ്യ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു. ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് വ​ൻ ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഹേ​തു​വാ​കു​ന്നു​വെ​ന്നും മൊ​ത്തം സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ 18 ശ​ത​മാ​നം വി​ജ​യം കാ​ണു​ന്ന​താ​യും പ​റ​യു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ നേ​രി​ടാ​ൻ പ​ല​ത​രം ത​ന്ത്ര​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​​ു​ണ്ടെ​ങ്കി​ലും ഹാ​ക്ക​ർ​മാ​രു​ടെ കു​ത​ന്ത്രം ഏ​റെ സ​ങ്കീ​ർ​ണ​ത ഉ​ണ്ടാ​ക്കു​ന്നു. ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഭീ​ഷ​ണി​ക്ക് പ​രി​ഹാ​രം കാ​ണാ​നും വൈ​റ​സ് ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നും സാ​ങ്കേ​തി​ക രം​ഗ​ത്ത്​ ഇ​നി​യും ആ​സൂ​ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ഇ​ൻ​റ​ർ​നെ​റ്റും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​ണ്ടാ​യ വ​ർ​ധ​ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണ​മാ​ണ്. ജ​ന​സം​ഖ്യ​യി​ൽ പ​കു​തി​യും ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 70 ശ​ത​മാ​നം പേ​രും സ്‍മാ​ർ​ട്ട് ഫോ​ണു​ള്ള​വ​രാ​ണ്. 90 ശ​ത​മാ​നം പേ​രും വി​വ​ര​ങ്ങ​ൾ പ​ര​താ​നും 80 ശ​ത​മാ​നം പേ​രും ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഇ​ൻ​റ​ർ​നെ​റ്റും സ്മാ​ർ​ട്ട് ഫോ​ണു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​സ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന​ത്.

വി​വി​ധ രീ​തി​യി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രാ​ളു​ടെ ഡി​വൈ​സോ അ​ക്കൗ​ണ്ടോ ഹാ​ക്ക് ചെ​യ്യാ​ൻ ബ്രൂ​ട്ട് ഫോ​ഴ്സ് അ​റ്റാ​ക്ക്, മാ​ൽ​വെ​യ​ർ അ​റ്റാ​ക്ക് തു​ട​ങ്ങി​യ രീ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ ഡേ​റ്റ ചോ​ർ​ത്താ​നും ഒ​രാ​ളു​ടെ പാ​സ്‌​വേ​ഡു​ക​ൾ​ക്ക് സാ​മ്യ​മാ​യി മ​റ്റൊ​രു പാ​സ്‌​വേ​ഡ്​ ഉ​പ​യോ​ഗി​ച്ച് ഹാ​ക്ക് ചെ​യ്യാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ബ്രൂ​ട്ട് ഫോ​ഴ്സ് വ​ഴി ന​ട​ക്കു​ന്നു. മാ​ല്‍വെ​യ​ര്‍ അ​റ്റാ​ക്കി​ല്‍ ചി​ല സോ​ഫ്​​റ്റ്​​വെ​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഡി​വൈ​സു​ക​ളി​ലോ മ​റ്റു അ​ക്കൗ​ണ്ടു​ക​ളി​ലോ ക​ട​ന്നു​ക​യ​റി ഡേ​റ്റ ചോ​ര്‍ത്തു​ന്നു. എ​ന്നാ​ല്‍, മ​റ്റു രീ​തി​യി​ലും ഡി​വൈ​സു​ക​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാം. ഇ​ത് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

സൈ​ബ​ർ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​നി​വാ​ര്യ​ത കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ എ​ല്ലാ​വ​രും ഏ​റ്റെ​ടു​ക്കേ​ണ്ട സ​മ​കാ​ലീ​ന സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്ന് സൗ​ദി സൈ​ബ​ർ സു​ര​ക്ഷ വി​ദ​ഗ്ധ​ൻ അ​ബ്​​ദു​ല്ല അ​ൽ ഗു​മൈ​ജാ​ൻ പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ അ​വ​രു​ടെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും അ​തി​നാ​ൽ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സൈ​ബ​ർ സു​ര​ക്ഷ​യെ കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​കേ​ണ്ട​തും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.