റിയാദ്: സൗദി അറേബ്യയിലെ റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ താപനില വർദ്ധിക്കുമെന്നും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില തുടരും. ഇതിനൊപ്പം ഈ മേഖലകളിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിയും മണലും ഉയരാൻ ഇടയുണ്ട്. റിയാദ്, കിഴക്കൻ പ്രവിശ്യകൾക്ക് പുറമേ വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, തബൂക്ക്, മദീന എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ മലയോര മേഖലകളിൽ ശക്തമായ കാറ്റിെൻറയും ആലിപ്പഴ വർഷത്തിെൻറയും അകമ്പടിയോടെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിെൻറ പ്രവചനം. ഈ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.