ജിദ്ദ: സൗദി തലസ്ഥാന നഗരത്തിന് േനരെ യമൻ വിമതരായ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം. റിയാദിന് നേരെ വന്ന മിസൈൽ തടുത്ത് തകർത്തതായി യമൻ അലയൻസ് സപോർട്ട് സേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സൻആഇൽ നിന്ന് റിയാദിന് നേരെ ബാലിസ്റ്റിക് മിലൈൽ അയച്ചത്. സംഖ്യ സേനക്ക് മിസൈൽ തടയാനും നശിപ്പിക്കാനും സാധിച്ചു.
സിവിയന്മാർക്കും സ്വത്തുക്കൾക്കും നേരെ ബോധപൂർവവും ആസുത്രിതവുമായ ആക്രമമാണ് ഹൂതി വിമതർ നടത്തികൊണ്ടിരിക്കുന്നതെന്ന് തുർക്കി അൽമാലികി പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് അവർ നടത്തുന്നത്. സൗദിക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഹൂതികളുടെ ആക്രമണം തുടരുകയാണ്.
തിങ്കളാഴ്ച വൈകീട്ട് സൗദിയിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ആയുധനങ്ങൾ നിറച്ച എട്ട് ഡ്രോൺ വിമാനങ്ങളും ചൊവ്വാഴ്ച രാവിലെ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും അയക്കുകയുണ്ടായി. ബാലിസ്റ്റിക് മിസൈൽ രണ്ടെണ്ണം നജ് റാനും ഒന്ന് ജീസാനും നേരയുമാണ് അയച്ചത്. എല്ലാം ശ്രമങ്ങളും സംഖ്യസേന തകർക്കുകയുണ്ടായെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.