സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ:  ഇന്ത്യൻ സ്കൂൾ 125 പേർക്ക് ഫുൾ എ വൺ

ജിദ്ദ: സി.ബി.എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിന്​ മികച്ച വിജയം. പരീക്ഷ എഴുതിയ 815 പേരിൽ 408 പെൺകുട്ടികളിൽ 81 പേർക്ക്​ ഫുൾ എ വണും 407 ആൺകുട്ടികളിൽ 44 പേർക്ക്​ ഫുൾ എ വണും ലഭിച്ചു. ഇന്ത്യൻ സ്കൂളിലെ പരീക്ഷ എഴുതിയ 815 വിദ്യാർഥികളും എസ് എ2 പരീക്ഷാ േപപ്പർ  ബോർഡ് ഇവാലുവേഷനാണ് തെരഞ്ഞെടുത്തതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.സി.സി.ഇ പഠന രീതി നിലവിൽ വന്നശേഷം പത്താം ക്ലാസ് പരീക്ഷക്ക് സമ്മർദ കുറവ് അനുഭപ്പെടുന്നുണ്ട്. 70 ശതമാനം മാർക്ക് എഫ് എ, എസ് എ1 എന്നീ പരീക്ഷയിലൂടെയും ബാക്കി 30 ശതമാനം മാർക്ക് എസ് എ2 പരീക്ഷയിലൂടെയുമാണ് ലഭിക്കുക.  എസ് എ 2പരീക്ഷയുടെ ഇവാലുവേഷൻ പഠിക്കുന്ന സ്കൂളോ,  ബോർഡോ വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാർഥികൾക്കാണ്. സ്കൂൾ തെരഞ്ഞെടുത്ത വിദ്യാർഥികളുടെ എസ് എ 2 പരീക്ഷയുടെ ഇവാലുവേഷൻ മാത്രമെ സ്കൂളിന് നടത്താൻ സാധിക്കയുള്ളു.  
 

Tags:    
News Summary - saudi arabia indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.