???? ????????? ????????? ????????

രാജ്യം നേരിടുന്നത്​ ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധി -സൗദി ധനമന്ത്രി

ജിദ്ദ: രാജ്യം വള​രെ കടുത്ത നടപടികളിലേക്ക്​ നീങ്ങുമെന്നും ചിലപ്പോഴത്​ വേദനാജനകമായേക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആൻ പറഞ്ഞു. അൽഅറബിയ ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ധനമന്ത്രി രാജ്യം ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നതെന്ന്​ മനസ്​ തുറന്നത്​. ബജറ്റ്​ ചെലവുകൾ കുത്തനെ കുറക്കേണ്ടിവരും.
നിലവിലെ പ്രതിസന്ധി വരുമാനത്തെ സാരമായി ബാധിച്ചു. കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്​ സ്വകാര്യ മേഖലകളിലെ സ്വദേശികളുടെ ജോലികൾ സംരക്ഷിക്കുക എന്നതായിരുന്നു​. സ്വകാര്യമേഖലയെ പിന്തുണയ്​ക്കുന്നതി​​െൻറ ഭാഗവും അടിസ്​ഥാന സേവനങ്ങളുടെ തുടർച്ചയുമാണിത്​. കോവിഡ്​ കാരണം വരുമാനത്തിൽ വലിയ കുറവ്​ വന്നിട്ടുണ്ട്​. അതുകൊണ്ട്​ തന്നെ കടുത്ത നടപടി കൈ​ക്കൊള്ളേണ്ടത്​ പ്രധാനമാണ്​. ചിലപ്പോൾ അത്​ വേദനാജനമാകും.
പ്രതിസന്ധിയെ നേരിടാൻ എല്ലാ ഒാപ്​ഷനുകളും തുറന്നിരിക്കുന്നു. ചില പദ്ധതികൾ നീട്ടി വെക്കുക, യാത്രാചെലവുകൾ, ​അസൈൻമ​െൻറുകൾ കുറയ്​ക്കുക തുടങ്ങിയവ ചെലവ്​ ചുരുക്കൽ നടപടികളിലുൾപ്പെടും. ചെലവുകൾ കുത്തനെ കുറയ്​ക്കണം. കാരണം വരുമാനത്തി​​െൻറ വലിയൊരു ഭാഗം ആരോഗ്യ സംരക്ഷണ ആവശ്യത്തിലേക്ക്​ നീക്കിവെക്കേണ്ടതുമുണ്ട്​.
സൗദി അറേബ്യ പതിറ്റാണ്ടുകൾക്കിടയിൽ ഇതുപോലൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടില്ല. സാമ്പത്തികമോ, ആരോഗ്യപരമോ ആണെങ്കിലും അതി​​െൻറ പ്രത്യാഘാതം വലുതാണ്​. കമ്മി നികത്താൻ സൗദി അറേബ്യ കരുതൽ ധനം ഉപയോഗിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ ഷെഡ്യൂൾ ചെയ്​ത പദ്ധതികളിൽ ചിലത്​ ബജറ്റിൽ നിന്ന്​ വെട്ടിചുരുക്കും.
വലിയ പദ്ധതികൾക്ക്​ 2019ൽ​ സ്വകാര്യ മേഖല പണം മുടക്കിയപ്പോൾ അതി​​െൻറ ഫലങ്ങൾ കണ്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചെലവ്​ കുറയ്​ക്കാൻ കഴിയുന്ന മേഖലകളെക്കുറിച്ച ആലോചിക്കും. ഡിജിറ്റൽ ഇൻഫ്രാസ്​ട്രെക്​ചർ മേഖലയിൽ സർക്കാർ വൻ തുക നിക്ഷേപിച്ചിരുന്നു. ഇൗ പ്രതിസന്ധിഘട്ടത്തിൽ വിദൂര സംവിധാനത്തിൽ ഗവൺമ​െൻറ്​​ സ്​ഥാപനങ്ങളെ പ്രവർത്തിക്കാൻ അത്​ പ്രാപ്​തമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
Tags:    
News Summary - saudi arabia financial crisis minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.