റിയാദ്: പുതുവര്‍ഷത്തിലേക്കുള്ള ചുവടുവെയ്പ് അതുല്യവും വിസ്മരണീയവുമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി മെഗാ മിഡ്നൈറ്റ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. സൗദിയിലുടനീളമുള്ള മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഡിസംബര്‍ 31-ന് രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് ഈ വര്‍ഷത്തെ ഏറ്റവും ലാഭകരമായ ഷോപ്പിങ് ഡീലുകള്‍ ലുലു പ്രഖ്യാപിച്ചത്.
പുതുവര്‍ഷത്തലേന്ന് രാത്രി ലുലുവിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് മിഡ്നൈറ്റ് ഓഫറുകള്‍ സ്വന്തമാക്കാം. ഗ്രോസറി, വീട്ടിലേക്ക് ആവശ്യമായ മറ്റ് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഫാഷന്‍, ഇലക്ട്രോണിക്സ്, ടിവി, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഗാഡ്ജറ്റുകള്‍ അടക്കം മുഴുവന്‍ കാറ്റഗറികളിലും ഉത്പന്നങ്ങള്‍ക്ക് വന്‍ ഇളവുകളും ഓഫറുകളുമുണ്ടായിരിക്കും.
പുതുവര്‍ഷത്തെ സ്വീകരിക്കാനൊരുങ്ങുന്നവരെ ഞെട്ടിക്കുന്ന സര്‍പ്രൈസ് ഡീലുകളും മിഡ്നൈറ്റ് ഓഫറുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 2025-െൻറ ലാസ്റ്റ് ലാപ്പിലെത്തുന്ന ലുലുവിലെ ഷോപ്പിങ് പൂരം ഉപഭോക്താക്കള്‍ക്കും വേറിട്ട അനുഭവമായിരിക്കും. 2025-ല്‍ സൗദിയില്‍ ലുലു ആദ്യമായി അവതരിപ്പിച്ച മിഡ്നൈറ്റ് മെഗാ ഓഫറുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇത്തവണത്തെ മിഡ്നൈറ്റ് ഡീലുകള്‍ കൂടുതല്‍ വിപുലമാക്കിയാണ് ലുലു ഉപഭോക്താക്കളിലേക്ക് എത്തിയ്ക്കുന്നത്.
ഒരു രാത്രി മാത്രം നീളുന്ന മെഗാ ഓഫറുകള്‍ നഷ്ടമാകാതിരിക്കാന്‍ ഉപഭോക്താക്കളെ എല്ലാവരെയും ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് വരവേല്‍ക്കുകയാണ് ലുലു. ഓരോ നിമിഷവും ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കൂടിയാണ് പുതുവര്‍ഷത്തലേന്ന് മെഗാ മിഡ്നൈറ്റ് ഓഫറുകള്‍ ലുലു അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.