ദമ്മാമിലെ അത്വീർ ജില്ലയിൽ കർഫ്യൂ ഇളവ്​

ജിദ്ദ: ദമ്മാം നഗരത്തിലെ അതീർ ജില്ലയിൽ രണ്ടാഴ്​ചയായി നിലവിലുണ്ടായിരുന്ന സമ്പൂർണ അടച്ചിടൽ നടപടി പിൻവലിച്ചു. അധിക മുൻകരുതൽ നടപടികൾ ഞായറാഴ്​ച  മുതൽ ഒഴിവാക്കുമെന്ന്​​ ആഭ്യന്തര മന്ത്രാലയ വക്താവ്​ അറിയിച്ചു. ആരോഗ്യ മന്ത്രാലത്തി​​െൻറ ശിപാർശകളുടെ അടിസ്​ഥാനത്തിലാണ്​ തീരുമാനം. രാവിലെ ഒമ്പത്​ മുതൽ  വൈകീട്ട്​ അഞ്ച്​ വരെ ആവശ്യത്തിന്​ പുറ​ത്തിറങ്ങാം​.
നേരത്തെ ഇളവ്​ നൽകിയ സ്​ഥാപനങ്ങൾക്കുള്ള പ്രവർത്തനാനുമതി തുടരും. ആവശ്യമായ ആരോഗ്യ മുൻകരുതൽ  പാലിക്കണം. എന്നാൽ ദമ്മാമിലെ സെക്കൻഡ്​​ ഇൻഡസ്​ട്രിയൽ സിറ്റിയിൽ ശക്തമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്​ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു  വരെ കൂടുതൽ ശക്തമായ ​ആരോഗ്യ മുൻകരുതൽ നടപടികളോടെ​ സമ്പൂർണ അടച്ചിലാണ്​ നടപ്പാക്കുന്നത്​.
പ്രദേശത്തേക്കുള്ള പ്രവേശനവും അവിടെന്ന്​ പുറത്തേക്ക്​  പോകുന്നതും തടയും. ട്രക്കുകൾക്കും ചരക്ക്​ വാഹനങ്ങൾക്കും ഇളവുണ്ട്​. രണ്ടാം ഇൻഡസ്​ട്രിയൽ സിറ്റിക്കുള്ളിൽ മൂന്നിലൊന്ന്​ ആളുകളെ വെച്ച്​ ഫാക്​ടറികൾ  പ്രവർത്തിപ്പിക്കാൻ അനുവദിക്കും. മാനേജർമാർ, എൻജിനീയർ, തൊഴിലാളികൾ എന്നിവർക്ക്​ പ്രവേശനാനുമതി നൽകും.
സിറ്റിയിൽ നിന്ന്​ പുറത്തേക്ക്​  പോകാനനുമതിയുണ്ടാകില്ല. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെയും പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുന്നതി​​െൻറയും ഭാഗമായാണിത്​.  തീരുമാനങ്ങൾ പുനപരിശോധനക്ക്​ വിധേയമാണ്​. എല്ലാവരും തീരുമാനങ്ങൾ പാലിക്കണമെന്നും മന്ത്രാലയ വക്താവ്​ ആവശ്യപ്പെട്ടു.
Tags:    
News Summary - saudi arabia dammam curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.