സൗദിയിൽ 426 പേർ കൂടി കോവിഡ് മുക്തരായി
റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 426 പേർ കൂടി കോവിഡ് മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിലായി 16 പേർ മരിച്ചു. 399 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 345,631 പോസിറ്റീവ് കേസുകളിൽ 332,117 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5329 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8185 പേരാണ്. അതിൽ 778 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 46.
റിയാദ് 44, മക്ക 30, യാംബു 22, ഖമീസ് മുശൈത്ത് 17, മജ്മഅ 16, ദമ്മാം 15, ഹുഫൂഫ് 14, വാദി ദവാസിർ 13, ജിദ്ദ 12, ഹാഇൽ 9, ബുറൈദ 8, അറാർ 8, അയൂൺ അൽജുവ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.