റിയാദ്: സൗദി അറേബ്യയിൽ ഒരു ഇടവേളക്ക് ശേഷം ആശങ്കാജനകമായ രീതിയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ 3121 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 98,869 ആയി. ശനിയാഴ്ച 34 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 676 ആയി. പുതുതായി രോഗമുക്തി നേടിയവർ 1175 പേർ മാത്രമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71791 ആയി.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,402 ആയി ഉയർന്നു. ഇതിൽ 1484 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മക്ക (8), ജിദ്ദ (17), ദമ്മാം (5), ഖത്വീഫ് (1), യാംബു (1), ജീസാൻ (2) എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 24229 േകാവിഡ് പരിശോധനകൾ നടത്തി. ഇേതാടെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 933,201 ആയി.
ജിദ്ദയിലാണ് ആശങ്കാജനകമായ രീതിയിൽ മരണസംഖ്യ ഉയരുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി ദിനംപ്രതി 10ലേറെ ആളുകളാണ് ഇവിടെ മരിക്കുന്നത്. ശനിയാഴ്ച 17 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 230 ആയി. എട്ടു പേർ മരിച്ചതോടെ മക്കയിൽ 267 ആയി. രാജ്യത്തെ ചെറുതും വലുതുമായ 173 പട്ടണങ്ങളിലാണ് കോവിഡ് പടർന്നുപിടിച്ചത്.
പുതിയ രോഗികൾ:
റിയാദ് 900, ജിദ്ദ 572, മക്ക 279, മദീന 170, ദമ്മാം 149, ഹുഫൂഫ് 144, ഖത്വീഫ് 121, അൽഖോബാർ 86, ത്വാഇഫ് 76, അൽമുബറസ് 53, മുസാഹ്മിയ 51, ജുബൈൽ 49, ഖമീസ് മുശൈത് 47, ദഹ്റാൻ 36, ദറഇയ 28, ബുറൈദ 26, അഹദ് റുഫൈദ 24, അബഹ 19, അൽഖർജ് 18, ഹുത്ത ബനീ തമീം 17, അൽ-ജഫർ 14, സഫ്വ 13, ജീസാൻ 13, നജ്റാൻ 10, വാദി ദവാസിർ 10, യാംബു 9, ദഹ്റാൻ അൽജനൂബ് 9, ബീഷ 8, തബൂക്ക് 8, വാദി ബിൻ ഹഷ്ബൽ 7, റാസതനൂറ 7, അറാർ 7, മഹായിൽ 6, ഹഫർ അൽബാത്വിൻ 6, അഫീഫ് 6, അൽഖസ്റ 6, ശഖ്റ 6, നാരിയ 5, ഹാഇൽ 5, അൽദിലം 5, അൽഖുവയ്യ 5, അൽനമാസ് 4, തബാല 4, സുലൈയിൽ 4, അൽഅയൂൻ 3, മഖ്വ 3, അൽസഹൻ 3, തനൂമ 3, അൽബത്ഹ 3, റാബിഗ് 3, ശറൂറ 3, സകാക 2, അൽഉല 2, മഹദ് അൽദഹബ് 2, സബ്ത് അൽഅലായ 2, അൽഖഫ്ജി 2, അബ്ഖൈഖ് 2, അബൂ അരീഷ് 2, ഖുലൈസ് 2, ലൈല 2, ദവാദ്മി 2, അൽറയീൻ 2, ഹുറൈംല 2, റുവൈദ അൽഅർദ 2, അൽബാഹ 1, അൽമൻദഖ് 1, ബൽജുറഷി 1, തബർജൽ 1, മുസൈലിഫ് 1, നമീറ 1, അൽഖുർമ 1, അൽമഹാനി 1, മൈസാൻ 1, സാറാത് അൽ ഉബൈദ 1, അൽബഷായർ 1, തത്ലീത് 1, ഖുറയാത് അൽഉൗല 1, സൽവ 1, അൽഷംലി 1, അൽഅയ്ദാബി 1, ബേഷ് 1, ഖുബാഷ് 1, അൽഅർത്വാവിയ 1, ബിജാദിയ 1, മജ്മഅ 1, മറാത് 1, സാജർ 1, തുമൈർ 1.
മരണസംഖ്യ:
മക്ക 267, ജിദ്ദ 230, മദീന 59, റിയാദ് 43, ദമ്മാം 27, ത്വാഇഫ് 7, ഹുഫൂഫ് 6, തബൂക്ക് 5, ബുറൈദ 5, അൽഖോബാർ 4, ജുബൈൽ 3, ബീഷ 3, ജീസാൻ 3, ഖത്വീഫ് 2, യാംബു 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1, ഹഫർ അൽബാത്വിൻ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.