Posted On
date_range Updated On
date_range കോവിഡ്, സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു
ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു. പുതുതായി 1,082 കോവിഡ് രോഗികളും 1,045 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,88,294 ഉം രോഗമുക്തരുടെ എണ്ണം 7,69,018 ഉം ആയി.
മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,194 ആയി. നിലവിൽ 10,082 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 140 പേർ ഗുരുതരാവസ്ഥയിലാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97. 55 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.