ദമ്മാം ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് ലൈഫ് ലൈൻ ക്രിക്കറ്റ് ലീഗിൽ ഓയിൽ ഫീൽഡ് ടീം ജേതാക്കൾ

ദമ്മാം: ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച രണ്ടാം സീസൺ ലൈഫ് ലൈൻ ഗൾഫ് ലീഗിൽ ക്ലബ് അൽ അരീഫിയെ ഒമ്പത് റൺസിന് പരാജയപ്പെടുത്തി ഓയിൽഫീൽഡ് ടീം കിരീടം നേടി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓയിൽഫീൽഡ്, ജവാദ് ഹംസയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ എട്ട് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് നേടി. മറുപടിയിൽ ഹംദാന്റെ മികച്ച പ്രകടനത്തിനിടയിലും അൽ അരീഫിക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഫൈനലിന് മുന്നോടിയായി നടന്ന എഫ്.സി.സി. കുവൈത്ത് - എഫ്.സി.സി. സൗദി സൗഹൃദമത്സരത്തിൽ കുവൈത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് നേടി. സൗദി ടീം 6.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്ന് വിജയം സ്വന്തമാക്കി. ഫൈനൽ മാൻ ഓഫ് ദ മാച്ച് - ജവാദ് ഹംസ, സൗഹൃദമത്സര മാൻ ഓഫ് ദ മാച്ച് - സാബിത്ത്, മികച്ച താരം - ഹംദാൻ, മികച്ച ബാറ്റ്സ്മാൻ - സാലിഖ്, മികച്ച ബൗളർ - മുനീഷ്, എമർജിംഗ് പ്ലെയർ - അഷാബ്, മികച്ച ഫീൽഡർ - ഹംദാൻ, മികച്ച ക്യാച്ച് - നബീൽ, ഫെയർ പ്ലേ അവാർഡ് - പാരമൗണ്ട് എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി.

സമാപനച്ചടങ്ങിൽ ലൈഫ് ലൈൻ പ്രതിനിധികളായ ഹിഷാം, ഷബീർ, ജി.ടി.എൽ. മാനേജിങ് ഡയറക്ടർ ഷിറാസ്, ടെട്ര പ്രതിനിധി ഇർഷാദ്, ഗിയർ അപ്പ് ഡയറക്ടർ നാഷിത് അമ്മാൻ, എം.ഡി.ടി. ഡയറക്ടർ കെ.വി ആബിദ്, മൂൺസ്റ്റാർ ഡയറക്ടർ കോയസ്സൻ, പാരഗൺ, ഇ.ജി.ടി. ഡയറക്ടർ നുസുൽ ബറാമി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Oilfield Team emerges champions in Dammam Friday Cricket Club Lifeline Cricket League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.