ജി​ദ്ദ: ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ, സൗ​ദി​യെ ല​ക്ഷ്യ​മാ​ക്കി വ​ന്ന ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും വെ​ടി​വെ​ച്ചി​ട്ട​താ​യി യെ​മ​നി​ലെ നി​യ​മാ​നു​സൃ​ത സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ക്കു​ന്ന സ​ഖ്യ​സേ​ന ശ​നി​യാ​ഴ്ച അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ റി​യാ​ദി​നെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ഭീ​ക​ര സം​ഘ​ട​ന​യാ​യ ഹൂ​തി മി​ലി​ഷ്യ തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വ്യോ​മ​സേ​ന പ്ര​തി​രോ​ധ സം​വി​ധാ​നം വ​ഴി ത​ട​ഞ്ഞു​നി​ർ​ത്തി ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​ന വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ദേ​ശീ​യ മു​ന്ന​റി​യി​പ്പ് പ്ലാ​റ്റ്‌​ഫോം വ​ഴി റി​യാ​ദ്, ന​ജ്‌​റാ​ൻ, വാ​ദി അ​ദ്ദ​വാ​സി​ർ, ജി​ദ്ദ, യാം​ബു , ത്വാ​ഇ​ഫ്, മ​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ് അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് അ​വ പി​ൻ​വ​ലി​ച്ചു.

പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും സു​ര​ക്ഷ നി​ർ​ദ്ദേ​ശ​ങ്ങ​ൾ തു​ട​ർ​ന്നും പാ​ലി​ക്ക​ണ​മെ​ന്നും അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​കൂ​ടു​ന്ന​തും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് അ​ഭ്യ​ർ​ഥി​ച്ചു. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ 911 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ്മി​പ്പി​ച്ചു.

ത്വാ​ഇ​ഫ്, യാം​ബു ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഹൂ​തി വി​മ​ത​ർ തൊ​ടു​ത്തു​വി​ട്ട ര​ണ്ട് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ത​ട​യു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി സ​ഖ്യ​സേ​ന വ​ക്താ​വ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4 മ​ണി​ക്ക് ശേ​ഷം, റി​യാ​ദ്, ന​ജ്‌​റാ​ൻ, തെ​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റാ​യ വാ​ദി അ​ൽ ദ​വാ​സി​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടാ​യേ​ക്കാ​മെ​ന്ന് സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ് ത​ങ്ങ​ളു​ടെ ‘ഏ​ർ​ലി വാ​ണിം​ഗ് പ്ലാ​റ്റ്‌​ഫോം’ (മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം) വ​ഴി അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ര​ണ്ട് ഉ​ച്ച​ത്തി​ലു​ള്ള സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു.

ഭീ​ക​ര​വാ​ദി​ക​ളാ​യ ഹൂ​തി വി​മ​ത​ർ റി​യാ​ദ് ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം വ​ഴി ത​ട​യു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്ന് സ​ഖ്യ​സേ​ന വ​ക്താ​വ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഒ​രു ഡ്രോ​ൺ ത​ട​യു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും അ​ൽ മാ​ലി​ക്കി അ​റി​യി​ച്ചു.

യ​മ​നി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ല​ക്ഷ്യ​മി​ടു​മെ​ന്ന് സൗ​ദി അ​റേ​ബ്യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ഹൂ​തി​ക​ളു​ടെ ആ​രോ​പ​ണം അ​ൽ മാ​ലി​ക്കി ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും തെ​റ്റും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും, ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നും തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​നും, യെ​മ​നി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ ത​ങ്ങ​ളു​ടെ സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​നു​മു​ള്ള ഹൂ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Houthi attacks against Saudi Arabia continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.