Posted On
date_range Updated On
date_range ജുബൈൽ ജെ.ബി.സി-തുഹി ഇന്റർണൽ ബാഡ്മിന്റൺ ലീഗിൽ ‘ടീം ട്രൈക്കേഴ്സ്’ ജേതാക്കൾ
ജുബൈൽ: ജുബൈൽ ബാഡ്മിന്റൺ ക്ലബ് (ജെ.ബി.സി) സംഘടിപ്പിച്ച ജെ.ബി.സി-തുഹി ഇന്റർണൽ ബാഡ്മിന്റൺ ലീഗിൽ ജിജോ ക്യാപ്റ്റനായ ‘ടീം സ്‌ട്രൈക്കേഴ്‌സ്’ ജേതാക്കളായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ‘ടീം സ്മാഷ് വാരിയർ’ രണ്ടാം സ്ഥാനവും ‘ടീം സിറ്റി ബോയ്സ്’ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ജെ.ബി.സി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്സരങ്ങൾ കാണാൻ നിരവധി ആളുകളാണ് എത്തിയത്. പ്രീമിയർ മുതൽ ലെവൽ 5 വരെയുള്ള വിവിധ കാറ്റഗറികളിലായിരുന്നു താരങ്ങൾ മാറ്റുരച്ചത്. ജുബൈലിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ തുഹീ ഹോൾഡിങ്‌സ്, ഇയോൺ ബ്യൂട്ടി സലൂൺ എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രായോജകർ.
മത്സരങ്ങൾക്ക് ശേഷം നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ ജുബൈൽ ബാഡ്മിന്റൺ ക്ലബ് പ്രസിഡന്റ് തിലകനും മറ്റ് ക്ലബ് ഭാരവാഹി കളും ചേർന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.